Reflection on 23/01 /2023 to 27 /01/2023
11 മണിക്ക് തുടങ്ങി. കുട്ടികളെ വരിയായി ഗ്രൗണ്ടിൽ കൊണ്ട് പോയി. 2 ഗ്രൂപ്പായി തിരിച്ചു. ഒരു സർക്കിൾ വരച്ചു ഒരു കമ്പ് നടുവിൽ വച്ചു. കുട്ടികളെ സമാന്തരമായി നിരത്തി ഓരോ നമ്പർ നൽകി വിളിക്കുന്ന രീതിയിൽ വന്നു എതിരാളിയെ പറ്റിച്ചു കമ്പെടുത്തു തന്റെ ഗ്രൂപ്പിൽ എത്തി ചേരണം. എല്ലാരും പങ്കെടുത്തു പെട്ടന്ന് മഴ വന്നു അതിനാൽ ബാക്കി ഗെയിംസ് ക്ലാസ്സിൽ നടത്തുകയുണ്ടായി.26 ന് റിപ്പബ്ലിക് ഡേ സെലിബ്രേഷൻ ഉണ്ടായിരുന്നു. പതാക ഉയർത്തിയും മധുരം നൽകിയും ആഘോഷിച്ചു.