Reflection on 7/01/2023 to 13/01/2023

Reflection  on 7/1/2023/13/01/2023
ഈ ആഴ്ച വളരെ തിരക്കേറിയതും ഉത്സാഹം നിറഞ്ഞതുമായിരുന്നു. 😍. ഞങ്ങളുടെ അറ്റന്റൻസ് രജിസ്റ്റർ കാണാതെ പോയത് ഞങ്ങളെ ആശയക്കുഴപ്പത്തിലാഴ്ത്തി. സ്കൂളിൽ 12ഡി സിനിമ പ്രദർശനം ഉണ്ടായിരുന്നു. കുട്ടികളുടെ കയ്യിൽ നിന്നും 100 രൂപയും ടീച്ചേർസ് ന് ഫ്രീ ആയിരുന്നു പ്രദർശനം. അതുകൊണ്ട് തന്നെ ഞങ്ങൾ രണ്ടു തവണ ഷോ കണ്ടു. സ്കൂളിലെ ഓഫീസ് റൂം പുതിയ ഹൈ ടെക് കെട്ടിടത്തിലേക് മാറ്റി. ഉദ്ഘടാനത്തിൽ  ഞങ്ങൾ പങ്കുചേർന്നു. ഈ ആഴ്ച സ്കൂൾ പി. ടി. എ സ്റ്റാൻഡേർഡ് അനുസരിച്ചു നടന്നു. ക്ലാസ്സ്‌ ടീച്ചേർസ് ന്റെ നിർദ്ദേശപ്രകാരം പി ടി. എ യിൽ പങ്കുചേരാൻ സാധിച്ചു.8 ബി ക്ലാസ്സിലെ കുട്ടികൾ ഒരുക്കിയ പച്ചക്കറി തോട്ടം വിളവെടുപ്പ് ഹെഡ്മാസ്റ്റർ നിർവഹിച്ചു. സ്കൂൾ ബേസ്ഡ് ആക്ടിവിറ്റി  ആയി സയൻസ് ലാബ് സെറ്റ് ചെയ്തു. ജനറൽ ഒബ്സെർവഷൻ 12/01/2023 ന് ചിത്ര ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു.