01/07/2023 to 7/07/2023
നല്ല മഴ ഉള്ള ആഴ്ച ആയിരുന്നു ഇത്. അവധി കിട്ടും എന്ന് നന്നായി ആഗ്രഹിച്ചു. പക്ഷെ കിട്ടിയില്ല. വ്യാഴാഴ്ച റാണി ടീച്ചർ ക്ലാസ്സ് ഒബ്സെർവഷന് വന്നു.രണ്ടാമത്തെ പീരിയഡ് ആണ് ടീച്ചർ വന്നത്. ഞാൻ 9 th എ ക്ലാസ്സിലാണ് പഠിപ്പിച്ചത്. മേഘങ്ങൾ എന്ന ഭാഗമാണ് ക്ലാസ്സ് എടുത്തത്. ടീച്ചർ വന്നപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ടീച്ചർ നല്ല അഭിപ്രായം പറഞ്ഞു. ചാർട്ട് ഒട്ടിക്കുന്ന സമയം ടേയ്പ്പിന്റെ പേപ്പർ തറയിൽ ഇടാൻ പാടില്ല എന്ന് പറഞ്ഞു തന്നു. മാർക്കർ പെൻ എഴുതിയതിനു ശേഷം മേശപ്പുറത്തു വയ്ക്കണം, ചിത്രങ്ങൾ വലുതാക്കി കാണിക്കണo എന്നൊക്കെ പറഞ്ഞു തന്നു.തുടർന്ന് കുട്ടികളുടെ നല്ല പങ്കാളിത്തം ആയിരുന്നു എന്നൊക്കെ പറഞ്ഞു. മാജിക് ഷോ ഉണ്ടായിരുന്നു . വളരെ നല്ലതായിരുന്നു. കുട്ടികളെല്ലാം മാജിക് കണ്ട് ഉത്സാഹത്തിലായി. ടീച്ചേർസ് മീറ്റിംഗ് ഉണ്ടായിരുന്നു.SSLC കുട്ടികളുടെ യൂണിറ്റ് എക്സാം ഡ്യൂട്ടി ലഭിച്ചു.
Exam duty
Plus one opening ceremony
മാജിക് ഷോ